Powered By Blogger

ചീരങ്ങന്‍ കുടുമ്പസംഗമം

അസ്സലാമു അലൈകും ഇത് എന്തൊക്കെയാണ് എന്‍റെ ചീരങ്ങന്‍ അബ്ദുല്‍അസീസ് അമ്മോനെ ?? ചീരങ്ങന്‍ കുടുമ്പസംഗമാണെന്ന് തോന്നുന്നു. കുടുമ്പസംഗമം സംഘടിപ്പിക്കുന്നത്‌ നല്ലതാണ് അതിനോട്‌ യോജിക്കുന്നു.പക്ഷെ ഇന്ന് സംഗമം നടത്തുന്നത്‌ കുടുംബ ബന്ധം ചേര്‍ക്കണമെന്ന സദുദ്ദേശ്യംകൊണ്ടല്ല ഞങ്ങള്‍ സംഘടനകള്‍ കൊണ്ട് സക്തരാണന്ന് മറ്റുള്ളവരെ ബോദ്യ പെടുത്താന്‍ വേണ്ടി നടത്തുന്ന പൊങ്ങച്ചന്‍മാരുടെ മാത്രം കൂട്ടായ്മ എന്നതിലുപരി ' ഈ കുടുംബസംഗമത്തെ കാണാന്‍ കഴിയാത്തത് കൊണ്ട് ഇതിനോട് വിയോജിക്കുന്നു കാരണം,ഒരു കുടുംമ്പം ഉണ്ടാകുന്നത് ആഭിജാത്യം അന്ധചിദ്രമേല്‍കാത്ത കുടുംമ്പംത്തില്‍നിന്നാണ്. ആഭിജാത്യം നഷ്ട്ടപെട്ടവര്‍ക്ക് കുടുംബ ബന്ധം ചേര്‍ക്കാന്‍ കഴിയില്ല.എന്‍റെ ഓര്‍മകളുടെ ശെരികളാണ് ഞ്ഞാന്‍ ഇവിടെ കുറിക്കുന്നത്. എന്‍റെ ഉമ്മയുടെ ജന്മം കൊണ്ട് പൂരിതമായ പത്തുമൂച്ചിയിലെ മണ്ണിലാണ് എന്‍റെ ജനനം അവിടെതന്നെയായിരിന്നും എന്‍റെ ഗുരുകുലഹും എന്‍റെ ബോധമണ്ഡലങ്ങളില്‍ ആദ്യാക്ഷരം പകര്‍ന്നതും അവിടെ നിന്ന് തന്നെയായിരിന്നു പക്ഷെ ഞ്ഞാന്‍ പഠിച്ച അറിവുകളില്‍ നിന്ന് എനിക്ക് ഒരിക്കലും ഉള്‍കൊള്ളാന്‍ സാദിക്കാത്ത ചിലതാണ് ഇവിടെ സൂചിപ്പിക്കുന്നത് , ചീരങ്ങന്‍ ഫസ്ലു ഹാജി എന്ന് പറയുന്ന എന്‍റെ വല്ല്യാപ്പ അദ്ദേഹത്തിന്‍റെ വാപ്പാന്റെ പേര് അറിയില്ല അവര്‍ക്ക് എത്ര മക്കളുണ്ടായിരിന്നു എന്നും അറിയില്ല ആകെ അറിയുന്നത് ചീരങ്ങന്‍ അബ്ദുറഹ് മാനാജി,ചീരങ്ങന്‍ ഫസ്ലു ഹാജി,എന്നീവരെയാണ് എന്നാല്‍ എന്റ ഉമ്മ പറഞ്ഞ് തന്ന അറിവ് വെച്ച് കോരന്‍കുളങ്ങര ജുമാ മസ്ജിദിലേക്ക് പോകുന്ന വഴിയില്‍ ഇടത് വസത്ത് എന്‍റെ ഉമ്മാക്ക് ഒരു എളാപ്പയുണ്ടെന്നും അവിടെ നിങ്ങള്‍ക്ക് അമ്മോന്‍മാരുണ്ടെന്ന് പറയുകയും പല തവണ എന്നെ കൊണ്ട് പോകുകയും ചെയ്തിട്ടുണ്ടായിരിന്നു ഇങ്ങിനെ പറഞ്ഞ് അറീയ്ക്കേണ്ട സാഹജര്യം എന്ത് കൊണ്ടുണ്ടായി എനിക്കറിയില്ല അസിയുടെ വാപ്പയും അവരുടെ വാപ്പയും തമ്മിലുണ്ടായ അസ്വാരസങ്ങള്‍ കൊണ്ടോ ? അതോ സാമ്പത്തീകമായി പിന്നോക്കാവസ്ഥയിലായത് കൊണ്ടോ ? അതോ പാരില്‍ എളിയവനെന്ന കാരണങ്ങള്‍ കൊണ്ടോ ? ആ അവര്‍ തമ്മിലുള്ള പ്രശ്നം എന്തുംമായികൊള്ളട്ടെ അത് അവരുടെ വിഷയം എന്റ ചോദ്യം അതല്ല നിങ്ങള്‍ തമ്മില്‍ എന്ത് കൊണ്ട് അകന്നു.ആ വേറിട്ട കണ്ണികളെ വിളക്കി ചേര്‍ക്കാനുള്ള കണ്ണികള്‍ നിങ്ങളുടെ കണ്ണ്മുബില്‍ തന്നെയുള്ളപ്പോള്‍ വെറുതെ എന്തിനാണ് ഗൂഗിള്‍ സെര്‍ച്ചില്‍ പൊയ് ചീരങ്ങന്‍മാരെ തിരയുന്നത് ചീരങ്ങന്‍ എന്ന് ടൈപ്പ് ചെയ്ത് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ എത്രയോ ചീരങ്ങന്‍മാരെയും അവരുടെ ടെലിഫോന്‍ നമ്പറുകളും കിട്ടും എന്നിട്ട് അതെല്ലാം ശേകരിച്ച് ഒരു വെബ്‌സൈറ്റുണ്ടാക്കി പബളിസിറ്റി ചെയ്യുന്നത് കൊണ്ട് എന്താണ് നേട്ടം എന്താണ് ആ വെബ്‌സൈറ്റിലുള്ളത് അവരുടെ ടെലിഫോന്‍ നമ്പറുകളോ ? ചീരങ്ങന്‍ എന്ന് പറയുന്ന വെബ്‌സൈറ്റില്‍ ജനങ്ങള്‍ക്ക്‌ ഉപകാരം ചെയ്യുന്ന ഒന്നും തന്നെയില്ല കുറേ ആജിമാരുടെ പേരുകളും അവരുടെ കോണ്ടാക്റ്റ നമ്പറുകളും ഇങ്ങിനെ ഒരു സംഗമം നടത്തിയത് കൊണ്ട് ഒരിക്കലും ആരും പ്രശസ്‌തനാവില്ല ഇതിന് വേണ്ടി ചിലവയിക്കുന്ന പണം വല്ല പട്ട്നി പരിവട്ടത്തില്‍ ജീവിക്കുന്ന ആളുകള്‍ക്ക് കൊടുത്താല്‍ അവിടെ പ്രശസ്‌തനാവാം മുറ്റത്തെ മുല്ലയ്ക്ക് മണമുള്ളപ്പോള്‍ വെറുതെ എന്തിനാണ് മുല്ലപൂ തേടി അലയുന്നത് ഞ്ഞാനും ചെറുവില്‍ കുടുംബത്തില്‍ പിറന്ന ഒന്നാം തരം തറവാട്ടുകാരനാണ് ഗൂഗിള്‍ സെര്‍ച്ചില്‍ പൊയ് ചെറുവില്‍ എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ച്യ്താല്‍ കേരളത്തില്‍ ഉടനീളം ചെറുവില്‍ കുടുംബത്തെ കാണാം എന്നിട്ട് എന്ത് പ്രയോജനം ഇത് കൊണ്ടൊന്നും ഒരു കാര്യവുംമില്ല. കുടുംബം എന്ന് പറയുന്നത് താങ്കളുടെ പ്രിയതമയും മക്കളുംമാത്രമായി ഒതുങ്ങുന്നതാണെന്നുള്ള ദുഷിച്ച ചിന്ധയെ ആ മാലിന്ന്യത്തെ മനസ്സില്‍ നിന്നും തുടച്ച് നീക്കി ശിഥിലൃമായികിടക്കുന്ന ഹ്രദയത്തെ ശുദ്ദീകരിക്കുക. ഒരുമയോടെ ഒരേ ഗ്രഹനാദന്‍റെ മക്കളായി പിറന്ന നിങ്ങള്‍ വിവാഹപ്രായം എത്തിയപ്പോള്‍ നല്ല പ്രായത്തില്‍ വിവാഹം കയിക്കുകയും അതിന് ശേഷം നിങ്ങളുടെ ഭാര്യമാരുടെ തലയാണിമന്ദ്രത്തില്‍കുടുങ്ങി സ്വന്തം സഹോദരി സഹോദരന്മാരെയും അവരുടെ മക്കളെയും തള്ളിപറയുകയും അവരുടെ കുറ്റങ്ങള്‍ കണ്ട്പിടിക്കാന്‍ മാത്രം ആവേശം കാണിക്കുകയും ചെയ്യാതെ അവര്‍ക്ക് ഒരു സംരക്ഷകനാവുക നിങ്ങളുടെ സഹധര്‍മിണിയുടെ തേനൊലിക്കുന്ന വാക്കില്‍ വീണ്പോകരുത്. ഉദാഹരണത്തിന് എന്നെ കണ്ട് പഠിക്കുക ഞ്ഞാന്‍ ഒരു ഭാര്യമാര്‍ക്ക് മുംബിലും മുട്ട് കുത്തിയിട്ടില്ല അങ്ങിനത്തെ ഭാര്യമാര്‍ എനിക്കുണ്ടായിട്ടുമില്ല കാരണം ഞാനാണ് അവരെ ഭരിക്കുന്നത്‌ അവര്‍ എന്നെയല്ല സ്വന്തം രക്തത്തെ ഉടപ്പറപ്പിനെ പുഛത്തോടെ അല്ലെങ്കില്‍ അര്‍ഹിക്കാത്ത അവജ്ഞതയോടെ കാണുന്ന അവര്‍ക്ക് വേണ്ടി നിങ്ങളുടെ വിക്തിമുദ്ര എന്തിന് പണയം വെക്കണം എല്ലാ ഭാര്യമാരും മുകളില്‍ സൂചിപ്പിച്ചവരെ പോലെയുള്ളവരാണൊന്നും ഞ്ഞാന്‍ പറയുന്നില്ല അങ്ങിനെയുള്ള ഒരാളായിരിന്നില്ല ബുഷ്‌റ അതായത് എനിക്ക് മുമ്പേ അറ പറ്റിയവള്‍ ഇവിടെ ജനിച്ച് അല്‍പായുസ്സില്‍ മരിച്ച ബന്ധത്തെ ഒരിറ്റു കണ്ണീരോടെ നേരുന്നു ആദരാഞ്ജലി അവള്‍ സ്നേഹ സ്പര്‍ഷിയായിരിന്നു, സാന്ത്വനമായരിന്നു,സംരക്ഷകയായിരിന്നും, എല്ലാറ്റിനും ഉപരി വഴി തെറ്റിനടന്ന എന്നെ നിയന്ദ്രിച്ചവളായിരിന്നും,കുടുമ്പ ഭദ്രത ഊട്ടിയുറപ്പിക്കാന്‍ കഴിവുള്ളവളായിരിന്നും.അവള്‍ അരങ്ങൊഴിഞ്ഞിട്ട് നാളെ ഒക്ടോബര്‍ 25 ആം തിയതിക്ക് നാല് വര്‍ഷമായി അവളുടെ ചില വരികള്‍ ഞ്ഞാന്‍ നാളെ പ്രസിദ്ദീകരിക്കുന്നതായിരിക്കും' ഞ്ഞാനിത് എഴുതുവാന്‍ കാരണം എന്‍റെ അബ്ദുല്‍ അസീസ്‌ അമ്മോന് ഞ്ഞാന്‍ പോലീസ് വേഷത്തിലുളള എന്‍റെ ഒരു ഫോട്ടോ വാഡ്സ് ആപിലൂടെ പോസ്റ്റിയത് അദ്ദേഹത്തിന് എങ്ങിനെയോ കിട്ടിയിരിന്നു അതിന് അദ്ദേഹം എഴുതിയ കമന്റ്റില്‍ ഒരു തിരുത്തല്‍ വാദിയുടെ ദൗത്യം ഉണ്ടായിരിന്നു. അത് കൊണ്ടാണ് ഈ പോസ്റ്റ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ഞാനൊരു അജ്ഞാത ദേശാടകനാണ് എന്‍റെ ദേശാടനത്തില്‍ പലതും തടഞ്ഞ് കിട്ടും അത് ഞ്ഞാന്‍ നിങ്ങള്ക്ക് വേണ്ടി സമര്‍പ്പിക്കും അതില്‍ ആശ്യമുണ്ടാകും ഗൌരവംമുണ്ടാകും പല പാഠങ്ങളും ഉണ്ടാകും നിങ്ങള്ക്ക് വേണമെങ്കില്‍ തിരസ്കരിക്കാം വിമര്‍ശിക്കാം അല്ലെങ്കില്‍ വിസ്മരിക്കപ്പെടാതെ അവിസ്മരിക്കാം ഞ്ഞാന്‍ പലവര്‍ക്കും പലതിനുംമുള്ള മറുവടി കൊടുത്ത് കൊണ്ട് തന്നെ എന്‍റെ ഈ ദേശാടനം തുടരും ഛേതനയറ്റ സരീരം ഊഴിയില്‍ മറയുന്നത് വരെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ