Powered By Blogger

തൂക്കിലേറ്റപ്പെട്ട ഇറാനിയന്‍ വനിതയുടെ ഹൃദയഭേദകമായ കത്ത്

ശനിയാഴ്ച തൂക്കിലേറ്റപ്പെട്ട രേയ്ഹാൻ ജാബ്രി എന്ന ഇറാനിയൻ യുവതി അവസാനമായി അമ്മയ്ക്കയച്ച സന്ദേശം വായിച്ചു.വൈകാരികതയെ , അതിന്റെ ആത്മനിഷ്ഠമായ അന്ധതയെ , പ്രകടമായവയോട് മാത്രമായി ചുരുങ്ങുന്ന അതിന്റെ സംവേദന ക്ഷമതയെ ഒക്കെ വിമർശനാത്മകമായി മാത്രമേ സമീപിക്കാവു എന്ന്, നീതിയ്ക്ക് കാൽ വഴുക്കാതെ നില്ക്കാനാവുക കണ്ണീർ വീണ് കുഴഞ്ഞ മണ്ണിലല്ല, യുക്തിയുടെ ഉറപ്പുള്ള ഉണക്ക മണ്ണിലാണ് എന്ന് എത്ര സ്വയം ഉരുവിട്ട് പഠിച്ചാലും ചില സമയത്ത് കണ്ണ് നനഞ്ഞുപോകും. അതിൽ ചരിത്രപരമായ അനുശീലനങ്ങളല്ലാതെ നീതി പോയിട്ട് ആർദ്രതപോലും ഉണ്ടാകണമെന്നില്ല.എങ്കിലും കണ്ണ് നനഞ്ഞു എന്ന് കുമ്പസാരിക്കാതെ വയ്യ. അത് പോട്ടെ. ഇനി പറയാനുള്ളത് ചില വരട്ട് യുക്തികൾ തന്നെയാണ്. 1983 ഇൽ മുംബൈയിലെ ഒരു പ്രാന്ത പ്രദേശത്തുവച്ച് ബലാല്സംഗം ചെയ്യപ്പെട്ട സുഹൈല അബ്ദുൾ അലി എന്ന പെണ്‍കുട്ടി പിന്നീട് ആ അനുഭവത്തെക്കുറിച്ച് പറയുന്നത് എതിർത്തിരുന്നുവെങ്കിൽ അവൾ കൊല്ലപ്പെടുമായിരുന്നു എന്നാണ്. അവൾക്ക് അവളുടെ ജീവിതം വിലപ്പെട്ടതാണെന്നും അത് പിതൃകേന്ദ്രീകൃത അധികാരവ്യവസ്ഥയിൽ തിന്ന് കൊഴുത്ത ചില നായ്ക്കളുടെ കടി പേടിച്ച് ഹോമിക്കേണ്ടതല്ലെന്ന് അവൾ മറ്റൊരു ഭാഷയിൽ വ്യക്തമാക്കുന്നു. പക്ഷേ, രേയ്ഹാൻ പറയുന്നത് അതിലും ഭീതിദമായ മറ്റൊരു അവസ്ഥയാണ്.തന്നെ ബലാല്സംഗം ചെയ്യാൻ ശ്രമിച്ച ആളിനെ കൊന്നത് താനല്ല എന്ന് രേയ്ഹാൻ വാദിക്കുമ്പോഴും ഒരു കാര്യം അവൾ വ്യക്തമാക്കുന്നു. ആ രാത്രി അയാൾ കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കിൽ അവൾ കൊല്ലപ്പെടുമായിരുന്നു. സംഭവം നടന്ന ഇറാനിയൻ നഗരത്തിന്റെ ഏതെങ്കിലും ഒരു മൂലയിൽനിന്ന് കണ്ടെടുക്കപ്പെടുന്ന അവളുടെ മൃതശരീരത്തിൽ ബലാല്സംഗം ചെയ്യപ്പെട്ടതിന്റെ തെളിവുകൾ ബാക്കിയുണ്ടാവുമായിരുന്നു. അത് നല്കുന്ന അപമാനത്തിന്റെ അധിക ഭാരം അവളുടെ അകാല മരണം നല്കിയ ദൂഖ ഭാരത്തോടൊപ്പം ചുമന്ന് മരിക്കാനാവുമായിരുന്നെനെ പിന്നെ അവളുടെ അമ്മയുടെ വിധി. ഇവിടെ ഒരു കാര്യം വ്യക്തമാകുന്നു. ഇറാനിയൻ കോടതിയല്ല, ദേശ സീമകളിലാത്ത പിതൃ കേന്ദ്രീകൃത അധികാരമാണ് അവൾക്ക് വധശിക്ഷ വിധിച്ചത്. അത് 2009 ലോ, സംഭവം നടന്ന 2007 ലോ അല്ല, മറിച്ച് അധികാരത്തിന്റെ പിൻബലമുള്ള ആ പുരുഷന് അവളുടെ ഉടലിനോട് കമ്പം തോന്നിയ ആ നിമിഷത്തിലാണ്. ആ നിമിഷം തൊട്ട് അവൾ തന്റെ അനിവാര്യമായ വിധിയിലേയ്ക്ക് നടക്കുകയായിരുന്നു, അറുക്കാൻ വളർത്തുന്ന ഒരു മൃഗത്തെപ്പോലെ. ഇത് വാർത്തയായതോടെ ഇനി ചർച്ച തുടങ്ങും. എന്തുകൊണ്ട് ആ ബലാല്സംഗം വാർത്തയായില്ല, മറ്റേ കൊലപാതകം വാർത്തയായില്ല എന്ന് ചോദ്യങ്ങളുയരും. സാമ്രാജ്യത്വ അജണ്ടകളിലേയ്ക്ക് വരെ അത് വികസിക്കും. അപ്പോഴും ഒരു ചോദ്യം പിന്നെയും അവശേഷിക്കും. ഇറാനും , ഇന്ത്യയും, നേപ്പാളും, അമേരിക്കയും, ആഫ്രിക്കയും യൂരോപ്പും ഒക്കെയുള്ള ഈ ലോകത്ത് വംശീയവും, മതപരവും, ഭൂമിശാസ്ത്രപരവും,രാഷ്ട്രീയവും, സാംസ്കാരികവുമായി ഇത്രയേറെ വൈജാത്യങ്ങൾ നിലനില്ക്കുമ്പോഴും എന്തുകൊണ്ട് ഇര എല്ലായിടത്തും പിന്നെയും പിന്നെയും ഇരയാക്കപ്പെടുന്നു? വേട്ടക്കാരന്റെ സാമ്രാജ്യം പിന്നെയും പിന്നെയും നിരുപാധികം കുറ്റവിമുക്തമാക്കപ്പെടുന്നു? ദൈവത്തിന്റെ കോടതിയില്‍ ഞാനുണര്ന്നി്രിക്കും, നിങ്ങളെ വിചാരണചെയ്യാന്‍… ______________________________________ പ്രിയപ്പെട്ട ഉമ്മാ, ഷോലേഹ്, ഖിസാസിനെ (ഇറാനിയന്‍ നിയമ സംവിധാനത്തിലെ പ്രതികാരനിയമം – law of retribution) അഭിമുഖീകരിക്കേണ്ട സമയം അടുത്തിരിക്കുന്നു. ജീവിതത്തിന്റെ അവസാന താളുകളിലാണ് ഞാനെത്തി നില്ക്കു ന്നതെന്ന് എന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ അറിയിക്കാത്തതെന്ന് ചിന്തിക്കുക്കുമ്പോള്‍ എന്റെ ഹൃദയം വല്ലാതെ നോവുന്നു. ഞാനതറിയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? നിങ്ങള്‍ ദുഃഖിതരാണെന്ന് അറിയുമ്പോള്‍ ഞാനെത്രമാത്രം ലജ്ജിക്കുന്നു എന്ന് നിങ്ങള്ക്ക റിയില്ലേ? എന്തുകൊണ്ടാണ് നിങ്ങളുടെയും ഉപ്പാന്റെയും കൈയ്കളില്‍ ഉമ്മവെയ്ക്കാന്‍ എനിക്കവസരം തരാതിരിക്കുന്നത്? വെറും പത്തൊമ്പത് വര്ഷംെ മാത്രം ജീവിക്കാനേ ലോകം എന്നെ അനുവദിക്കുന്നുള്ളു. ആ ഭീതിതമായ രാത്രിയില്‍ ഞാന്‍ വധിക്കപ്പെടുമായിരുന്നു. ഈ നഗരത്തിന്റെ ഏതെങ്കിലും മൂലയില്‍ എന്റെ ശരീരം അവര്‍ വലിച്ചെറിയും. കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ പോലീസുകാര്‍ എന്റെ ശരീരം തിരിച്ചറിയാന്‍ നിങ്ങളെ ആ മൂലയിലേയ്ക്ക് കൊണ്ടുപോകും. എന്നെ ബലാത്സംഗം ചെയ്തിരുന്നുവെന്ന് അവിടെവെച്ച് നിങ്ങള്‍ തിരിച്ചറിയും. കൊലയാളികളെ നിങ്ങള്‍ തിരിച്ചറിഞ്ഞെന്ന് വരില്ല. കാരണം അവരുടെ പണത്തിനും അധികാരത്തിനുമൊപ്പം നമ്മള്‍ വരില്ലല്ലോ. പിന്നെയും നിങ്ങള്‍ ജീവിക്കും. ഈ മനോവിഷമവും പേറി.. ലജ്ജയും പേറി.. കുറച്ചുകഴിയുമ്പോള്‍ ഈ വേദനയാല്‍ നിങ്ങളും മരണപ്പെടും. അത്രമാത്രമേ സംഭവിക്കുമായിരുന്നുള്ളൂ. എന്നാല്‍ ആ ശപിക്കപ്പെട്ട തിരിച്ചടി കഥയാകെ മാറ്റി. എന്റെ ശരീരം ഏതെങ്കിലും മൂലയില്‍ തള്ളുന്നതിനു പകരം ഇവിന്‍ തടവറയുടെ ശവക്കുഴിയിലേയ്ക്ക് ഞാന്‍ വലിച്ചെറിയപ്പെട്ടു. ഇതൊരു ഏകാന്ത തടവറയാണ്. ഷഹിറി റേ പോലെ ഈ ജയില്‍ ഒരു ശവക്കുഴി തന്നെയാണ്. എന്നാല്‍ ഈ വിധിയെ പരാതിപറയാതെ സ്വീകരിക്കുക. മരണം ജീവിതത്തിന്റെ അവസാനമല്ലെന്ന് നിങ്ങള്ക്കുറിയാമല്ലോ. ഈ ലോകത്തേയ്ക്ക് ഓരോരുത്തരും കടന്നുവരുന്നത് അനുഭവങ്ങള്‍ നേടാനാണെന്ന്, പാഠങ്ങള്‍ പഠിക്കാനാണെന്ന്, ഓരോരുത്തര്ക്കും അര്പ്പി തമായ കടമകള്‍ നിറവേറ്റാനാണെന്ന് നിങ്ങള്‍ തന്നെയല്ലേ എന്നെ പഠിപ്പിച്ചത്. ചിലപ്പോള്‍ പോരാടേണ്ടിയും വരുമെന്ന് ഞാന്‍ പഠിച്ചിരിക്കുന്നു. അന്ന് എന്നെ ചമ്മട്ടികൊണ്ട് അടിക്കാന്‍ വന്നയാളെ വണ്ടിക്കാരന്‍ ചെറുക്കുകയും ചമ്മട്ടി തെറ്റി തലയ്ക്കടിവീണ് വണ്ടിക്കാരന്‍ മരിച്ചപ്പോള്‍ നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ എന്റെ ഓര്മ്യിലേയ്ക്ക് വരുന്നു… ഒരാള്‍ മരിച്ചാല്‍ പോലും മൂല്യങ്ങള്‍ മുറുകെ പിടിക്കണമെന്ന്. ഞങ്ങള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളെ പഠിപ്പിച്ചതോര്ക്കു്ന്നുണ്ടോ? വഴക്കുണ്ടാകുമ്പോഴും പരാതികള്‍ ഉയരുമ്പോഴും മാന്യവനിതകളായിപ്പെരുമാറാന്‍ അടിവരയിട്ടാണ് ഞങ്ങളെ ബോധ്യപ്പെടുത്തിയിരുന്നത്. ഉമ്മാ, നിങ്ങളുടെ അനുഭവം ശരിയായിരുന്നില്ല. ആ സംഭവം ഉണ്ടായപ്പോള്‍ എനിക്ക് ആ പാഠങ്ങള്‍ സഹായത്തിനെത്തിയില്ല. കോടതിയില്‍ എന്നെ ഹാജരാക്കിയത് കൊടും കൊലപാതകിയും ക്രൂരയായ കുറ്റവാളിയുമായിട്ടാണ്. ഞാന്‍ കണ്ണീര്‍ പൊഴിച്ചില്ല. ഞാന്‍ ആരുടെ മുന്നിലും കേണില്ല. ഞാന്‍ നിയമത്തില്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ തലതാഴ്ത്തി കരഞ്ഞതുമില്ല. കുറ്റകൃത്യത്തിനുമുമ്പില്‍ പ്രതീക്ഷിച്ചവിധത്തിലല്ല ഞാന്‍ ചാര്ജ്ജ് ചെയ്യപ്പെട്ടത്. ഞാന്‍ ഒരു കൊതുകിനെ പോലും കൊല്ലാത്തവളാണെന്ന് നിങ്ങള്ക്കാറിയാമല്ലോ. പാറ്റകളെ അതിന്റെ മുന്നിലെ നാരുകളില്‍ തൂക്കി പുറത്തേക്കെറിയാറേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഞാന്‍ ആസൂത്രിത കൊലപാതകിയായി മുദ്രകുത്തപ്പെട്ടിരിക്കുന്നു. മൃഗങ്ങളോടുള്ള എന്റെ പെരുമാറ്റം പോലും ഒരു ആണ്കുങട്ടിയുടേതുപോലെയാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. സംഭവം നടക്കുന്ന സമയത്ത് നീണ്ടതും പോളിഷ് ചെയ്ത് മനോഹരമാക്കിയതുമായ നഖങ്ങളാണെനിക്കുള്ളതെന്നതില്‍ എന്നെ വിധിച്ച ജഡ്ജിക്ക് അബദ്ധം ഒന്നും തോന്നിയില്ല. എത്ര ശുഭപ്രതീക്ഷയോടെയായിരിക്കും ഈ ജഡ്ജിമാരില്‍ നിന്നും ഒരാള്‍ നീതി പ്രതീക്ഷിക്കുന്നത്!! ഒരു സ്‌പോര്‌്ൊലസ് വനിതയുടേതുപോലെ, വിശിഷ്യ ഒരു ബോക്‌സറുടേതുപോലെയല്ല എന്റെ കൈകളെന്ന് അയാള്‍ ചോദ്യം ചെയ്തില്ല. ഉമ്മ, നിങ്ങള്‍ എന്നില്‍ സ്‌നേഹം വിതച്ചുവെച്ച ഈ രാജ്യത്തിന് എന്നെ വേണ്ട. ചോദ്യം ചെയ്യുന്നയാള്‍ എന്നെ മര്ദ്ദി ച്ചപ്പോള്‍, എന്നെ വൃത്തികെട്ട പദങ്ങളുപയോഗിച്ച് അപമാനിച്ചപ്പോള്‍ ആരും എന്നെ പിന്തുണച്ചില്ല. എന്റെ സൗന്ദര്യത്തിന്റെ അവസാനത്തെ കണികയും നീക്കം ചെയ്തുകൊണ്ട് എന്റെ മുടികള്‍ വടിച്ചുമാറ്റിക്കൊണ്ട് എനിക്ക് 11 ദിവസത്തെ ഏകാന്ത തടവ് വിധിക്കുകയായിരുന്നു. പ്രയപ്പെട്ട ഉമ്മാ, നിങ്ങള്‍ കേള്ക്കു ന്നതിനെ കുറിച്ചൊന്നും ഓര്ത്ത് നിങ്ങള്‍ വിഷമിക്കല്ലേ… പോലീസ് സ്‌റ്റേഷനിലെ ആദ്യത്തെ ദിവസം തന്നെ അവിവാഹിതനായ ഒരു പോലീസ് എജന്റ് എന്റെ നഖങ്ങള്‍ പറിച്ചെടുത്തു. അന്ന് ഞാന്‍ മനസിലാക്കി അത്തരം സൗന്ദര്യമൊന്നും ഈ യുഗത്തിന് അനുയോജ്യമല്ലെന്ന്. കാഴ്ച്ചയിലെ സൗന്ദര്യം, ചിന്തയിലെ സൗന്ദര്യം, അഭിലാഷങ്ങളിലെ സൗന്ദര്യം, കാഴ്ച്ചകളുടെയും കാഴ്ച്ചപ്പാടുകളുടെയും സൗന്ദര്യം, എന്തിനേറെ ശബ്ദത്തിലെ സൗന്ദര്യം പോലും ഈ യുഗത്തിന് യോജിച്ചതല്ല. പ്രയപ്പെട്ട ഉമ്മ, എന്റെ ആദര്ശയങ്ങള്‍ മാറിയിരിക്കുന്നു. അതിന് നിങ്ങളല്ല ഉത്തരവാദി. എനിക്ക് വാക്കുകള്‍ ഒഴുകുന്നു… എന്നെ വധിക്കും മുമ്പ് ഇതൊക്കെ ആരോടെങ്കിലും പറയണം.. കാരണം നിങ്ങള്‍ അറിയാതെ ഞാന്‍ വധിക്കപ്പെടുകയാണെങ്കില്‍ അയാള്‍ അത് നിങ്ങള്ക്കെ ത്തിച്ചുതരും. എന്റെ ഓര്മ്മ യ്ക്കായി ഈ കയ്യെഴുത്തുപടകള്‍ ഞാന്‍ അവശേഷിപ്പിക്കുന്നു. എന്നിരുന്നാലും ഉമ്മാ, ഈ ലോകത്തു നിന്നു പോകും മുമ്പ് ചിലത് നിങ്ങളെനിക്ക് ചെയ്തുതരണം. ഏതു വിധേനയും എനിക്കു വേണ്ടി അത് ചെയ്യണം. ഈ ലോകത്ത് നിന്ന്, ഈ രാജ്യത്ത് നിന്ന്, നിങ്ങളില്‍ നിന്ന് എനിക്കുവേണ്ടത് അതുമാത്രമാണ്. നിങ്ങള്ക്കി്തിന് സമയം വേണമെന്ന് എനിക്കറിയാം. ഞാന്‍ എന്റെ വില്പ്ത്രത്തിന്റെ ഒരു ഭാഗം ഞാന്‍ നിങ്ങളെ അറിയിക്കും. അത് വായിച്ച് ദയവായി നിങ്ങള്‍ കരയരുത്. നിങ്ങള്‍ കോടതിയില്‍ പോയി എന്റെ ആവശ്യം അറിയിക്കണം. അത്തരമൊരു കത്ത് ഇവിടെ നിന്ന് എനിക്ക് നേരിട്ടെഴുതാന്‍ ജയിലധികാരികള്‍ അനുവദിക്കില്ല. അതുകൊണ്ട്, ഞാന്‍ കാരണം നിങ്ങള്‍ ഒരിക്കല്ക്കൂ ടി ബുദ്ധിമുട്ടും. എന്നെ വധിക്കുമ്പോള്‍ പോലും യാചിക്കരുതെന്ന എന്റെ ആഗ്രഹം ഉള്ളപ്പോള്‍ തന്നെ, ഇതിനായി നിങ്ങള്‍ യാചിച്ചാലും ഞാന്‍ അസ്വസ്ഥയാകില്ല. എന്റെ കരുണാമയിയായ ഉമ്മാ, പ്രിയപ്പെട്ട ഷോലേ, എന്റെ ജീവിതത്തില്‍ വെച്ചേറ്റവും പ്രിയമുള്ളവളേ, മണ്ണിനടിയില്‍ വെച്ച് പുഴുവരിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ കണ്ണുകളും കുഞ്ഞ് ഹൃദയവും മണ്ണിലലിഞ്ഞില്ലാതാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ തൂക്കിലേറ്റപ്പെടുകയാണെങ്കില്‍ പെട്ടെന്നു തന്നെ എന്റെ വൃക്കകളും ഹൃദയവും കണ്ണുകളും അസ്ഥികളും എന്റെ ശരീരത്തിന്‍െ ഭാഗമായ എല്ലാമെല്ലാം അതാവശ്യമുള്ളവര്ക്ക്് സമ്മാനമായി നല്കാ‍നുള്ള അനുമതിക്കായി യാചിക്കു. അവ സ്വീകരിക്കുന്നവര്‍ എന്റെ പേരുവിവരങ്ങള്‍ അറിയുകയോ എനിക്കായി പൂക്കളര്പ്പിഭക്കുകയോ എനിക്കുവേണ്ടി പ്രര്ത്ഥി ക്കണമെന്നു പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്ക്ക്ൂ വരാനും വ്യസനിക്കാനുമായി ഒരു കുഴിമാടം എനിക്കായി ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എന്റെ അന്തരാളത്തില്‍ നിന്നും നിങ്ങളെ അറിയിക്കുന്നു. എനിക്കുവേണ്ടി കറുത്ത വസ്ത്രം ധരിക്കരുതെന്നും. എന്റെ ശാപഗ്രസ്ത ദിനങ്ങളെ വിസ്മരിക്കുന്നതാണ് ഏറ്റവും നല്ലത്. ഈ കാറ്റില്‍ പറന്നുപോകാന്‍ എന്നെ അനുവദിക്കൂ.. ഈ ലോകം നമ്മളെ സ്‌നേഹിക്കുന്നില്ല. ഈ ലോകത്തിന് എന്റെ വിധിഹിതമാവശ്യമില്ല. ഞാന്‍ എന്നെ അതിനായി സമര്പ്പിവക്കുന്നു.. മരണത്തെ ആലിംഗനം ചെയ്യുന്നു. അല്ലാഹുവിന്റെ കോടതിയില്‍ ഉണരുമ്പോള്‍, ഞാന്‍ ഇന്‌്ഹുപെക്ടര്മാാരെ വിചാരണചെയ്യും. ഇന്‌്്പപെക്ടര്‍ ഷംലൂവിനെ വിചാരണചെയ്യും. ജഡ്ജിയെ വിചാരണചെയ്യും. ഈ രാജ്യത്തെ പരമോന്നത നിതിപീഠത്തിലെ ജഡ്ജിമാരെയെല്ലാം വിചാരണചെയ്യും. അല്ലാഹുവിന്റെ കോടതിയില്‍ അറിവില്ലായ്മകൊണ്ടോ, തങ്ങളുടെ കള്ളങ്ങള്‍ കൊണ്ടോ എന്റെ അവകാശങ്ങള്‍ ചവിട്ടിമെതിച്ച, വ്യത്യസ്ത രൂപങ്ങളില്‍ വസ്തുതകളും യാഥാര്ത്ഥ്യ ങ്ങളും കണ്മുയന്നില്‍ എത്തിയിട്ടും ശ്രദ്ധ നല്കാവതിരുന്ന, ഡോ. ഫര്വായന്ഡിലയെ, ഖാസിം ഷബാനിയെ ഞാന്‍ വിസ്തരിക്കും. എന്റെ തരളിതഹൃദയയായ പ്രിയപ്പെട്ട ഷോലാഹ്, മറ്റൊരു ലോകമുണ്ട്. അവിടെ നീയും ഞാനുമായിരുക്കും പരാതിക്കാര്‍. മറ്റുള്ളവര്‍ കുറ്റാരോപിതരും. അല്ലാഹുവിന് വേണ്ടത് നടക്കട്ടെ. മരണം വരെ ഞാന്‍ നിങ്ങളെ ആലിംഗനം ചെയ്യുന്നു. നിങ്ങളെ സ്‌നേഹിക്കുന്നു.

ചീരങ്ങന്‍ കുടുമ്പസംഗമം

അസ്സലാമു അലൈകും ഇത് എന്തൊക്കെയാണ് എന്‍റെ ചീരങ്ങന്‍ അബ്ദുല്‍അസീസ് അമ്മോനെ ?? ചീരങ്ങന്‍ കുടുമ്പസംഗമാണെന്ന് തോന്നുന്നു. കുടുമ്പസംഗമം സംഘടിപ്പിക്കുന്നത്‌ നല്ലതാണ് അതിനോട്‌ യോജിക്കുന്നു.പക്ഷെ ഇന്ന് സംഗമം നടത്തുന്നത്‌ കുടുംബ ബന്ധം ചേര്‍ക്കണമെന്ന സദുദ്ദേശ്യംകൊണ്ടല്ല ഞങ്ങള്‍ സംഘടനകള്‍ കൊണ്ട് സക്തരാണന്ന് മറ്റുള്ളവരെ ബോദ്യ പെടുത്താന്‍ വേണ്ടി നടത്തുന്ന പൊങ്ങച്ചന്‍മാരുടെ മാത്രം കൂട്ടായ്മ എന്നതിലുപരി ' ഈ കുടുംബസംഗമത്തെ കാണാന്‍ കഴിയാത്തത് കൊണ്ട് ഇതിനോട് വിയോജിക്കുന്നു കാരണം,ഒരു കുടുംമ്പം ഉണ്ടാകുന്നത് ആഭിജാത്യം അന്ധചിദ്രമേല്‍കാത്ത കുടുംമ്പംത്തില്‍നിന്നാണ്. ആഭിജാത്യം നഷ്ട്ടപെട്ടവര്‍ക്ക് കുടുംബ ബന്ധം ചേര്‍ക്കാന്‍ കഴിയില്ല.എന്‍റെ ഓര്‍മകളുടെ ശെരികളാണ് ഞ്ഞാന്‍ ഇവിടെ കുറിക്കുന്നത്. എന്‍റെ ഉമ്മയുടെ ജന്മം കൊണ്ട് പൂരിതമായ പത്തുമൂച്ചിയിലെ മണ്ണിലാണ് എന്‍റെ ജനനം അവിടെതന്നെയായിരിന്നും എന്‍റെ ഗുരുകുലഹും എന്‍റെ ബോധമണ്ഡലങ്ങളില്‍ ആദ്യാക്ഷരം പകര്‍ന്നതും അവിടെ നിന്ന് തന്നെയായിരിന്നു പക്ഷെ ഞ്ഞാന്‍ പഠിച്ച അറിവുകളില്‍ നിന്ന് എനിക്ക് ഒരിക്കലും ഉള്‍കൊള്ളാന്‍ സാദിക്കാത്ത ചിലതാണ് ഇവിടെ സൂചിപ്പിക്കുന്നത് , ചീരങ്ങന്‍ ഫസ്ലു ഹാജി എന്ന് പറയുന്ന എന്‍റെ വല്ല്യാപ്പ അദ്ദേഹത്തിന്‍റെ വാപ്പാന്റെ പേര് അറിയില്ല അവര്‍ക്ക് എത്ര മക്കളുണ്ടായിരിന്നു എന്നും അറിയില്ല ആകെ അറിയുന്നത് ചീരങ്ങന്‍ അബ്ദുറഹ് മാനാജി,ചീരങ്ങന്‍ ഫസ്ലു ഹാജി,എന്നീവരെയാണ് എന്നാല്‍ എന്റ ഉമ്മ പറഞ്ഞ് തന്ന അറിവ് വെച്ച് കോരന്‍കുളങ്ങര ജുമാ മസ്ജിദിലേക്ക് പോകുന്ന വഴിയില്‍ ഇടത് വസത്ത് എന്‍റെ ഉമ്മാക്ക് ഒരു എളാപ്പയുണ്ടെന്നും അവിടെ നിങ്ങള്‍ക്ക് അമ്മോന്‍മാരുണ്ടെന്ന് പറയുകയും പല തവണ എന്നെ കൊണ്ട് പോകുകയും ചെയ്തിട്ടുണ്ടായിരിന്നു ഇങ്ങിനെ പറഞ്ഞ് അറീയ്ക്കേണ്ട സാഹജര്യം എന്ത് കൊണ്ടുണ്ടായി എനിക്കറിയില്ല അസിയുടെ വാപ്പയും അവരുടെ വാപ്പയും തമ്മിലുണ്ടായ അസ്വാരസങ്ങള്‍ കൊണ്ടോ ? അതോ സാമ്പത്തീകമായി പിന്നോക്കാവസ്ഥയിലായത് കൊണ്ടോ ? അതോ പാരില്‍ എളിയവനെന്ന കാരണങ്ങള്‍ കൊണ്ടോ ? ആ അവര്‍ തമ്മിലുള്ള പ്രശ്നം എന്തുംമായികൊള്ളട്ടെ അത് അവരുടെ വിഷയം എന്റ ചോദ്യം അതല്ല നിങ്ങള്‍ തമ്മില്‍ എന്ത് കൊണ്ട് അകന്നു.ആ വേറിട്ട കണ്ണികളെ വിളക്കി ചേര്‍ക്കാനുള്ള കണ്ണികള്‍ നിങ്ങളുടെ കണ്ണ്മുബില്‍ തന്നെയുള്ളപ്പോള്‍ വെറുതെ എന്തിനാണ് ഗൂഗിള്‍ സെര്‍ച്ചില്‍ പൊയ് ചീരങ്ങന്‍മാരെ തിരയുന്നത് ചീരങ്ങന്‍ എന്ന് ടൈപ്പ് ചെയ്ത് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ എത്രയോ ചീരങ്ങന്‍മാരെയും അവരുടെ ടെലിഫോന്‍ നമ്പറുകളും കിട്ടും എന്നിട്ട് അതെല്ലാം ശേകരിച്ച് ഒരു വെബ്‌സൈറ്റുണ്ടാക്കി പബളിസിറ്റി ചെയ്യുന്നത് കൊണ്ട് എന്താണ് നേട്ടം എന്താണ് ആ വെബ്‌സൈറ്റിലുള്ളത് അവരുടെ ടെലിഫോന്‍ നമ്പറുകളോ ? ചീരങ്ങന്‍ എന്ന് പറയുന്ന വെബ്‌സൈറ്റില്‍ ജനങ്ങള്‍ക്ക്‌ ഉപകാരം ചെയ്യുന്ന ഒന്നും തന്നെയില്ല കുറേ ആജിമാരുടെ പേരുകളും അവരുടെ കോണ്ടാക്റ്റ നമ്പറുകളും ഇങ്ങിനെ ഒരു സംഗമം നടത്തിയത് കൊണ്ട് ഒരിക്കലും ആരും പ്രശസ്‌തനാവില്ല ഇതിന് വേണ്ടി ചിലവയിക്കുന്ന പണം വല്ല പട്ട്നി പരിവട്ടത്തില്‍ ജീവിക്കുന്ന ആളുകള്‍ക്ക് കൊടുത്താല്‍ അവിടെ പ്രശസ്‌തനാവാം മുറ്റത്തെ മുല്ലയ്ക്ക് മണമുള്ളപ്പോള്‍ വെറുതെ എന്തിനാണ് മുല്ലപൂ തേടി അലയുന്നത് ഞ്ഞാനും ചെറുവില്‍ കുടുംബത്തില്‍ പിറന്ന ഒന്നാം തരം തറവാട്ടുകാരനാണ് ഗൂഗിള്‍ സെര്‍ച്ചില്‍ പൊയ് ചെറുവില്‍ എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ച്യ്താല്‍ കേരളത്തില്‍ ഉടനീളം ചെറുവില്‍ കുടുംബത്തെ കാണാം എന്നിട്ട് എന്ത് പ്രയോജനം ഇത് കൊണ്ടൊന്നും ഒരു കാര്യവുംമില്ല. കുടുംബം എന്ന് പറയുന്നത് താങ്കളുടെ പ്രിയതമയും മക്കളുംമാത്രമായി ഒതുങ്ങുന്നതാണെന്നുള്ള ദുഷിച്ച ചിന്ധയെ ആ മാലിന്ന്യത്തെ മനസ്സില്‍ നിന്നും തുടച്ച് നീക്കി ശിഥിലൃമായികിടക്കുന്ന ഹ്രദയത്തെ ശുദ്ദീകരിക്കുക. ഒരുമയോടെ ഒരേ ഗ്രഹനാദന്‍റെ മക്കളായി പിറന്ന നിങ്ങള്‍ വിവാഹപ്രായം എത്തിയപ്പോള്‍ നല്ല പ്രായത്തില്‍ വിവാഹം കയിക്കുകയും അതിന് ശേഷം നിങ്ങളുടെ ഭാര്യമാരുടെ തലയാണിമന്ദ്രത്തില്‍കുടുങ്ങി സ്വന്തം സഹോദരി സഹോദരന്മാരെയും അവരുടെ മക്കളെയും തള്ളിപറയുകയും അവരുടെ കുറ്റങ്ങള്‍ കണ്ട്പിടിക്കാന്‍ മാത്രം ആവേശം കാണിക്കുകയും ചെയ്യാതെ അവര്‍ക്ക് ഒരു സംരക്ഷകനാവുക നിങ്ങളുടെ സഹധര്‍മിണിയുടെ തേനൊലിക്കുന്ന വാക്കില്‍ വീണ്പോകരുത്. ഉദാഹരണത്തിന് എന്നെ കണ്ട് പഠിക്കുക ഞ്ഞാന്‍ ഒരു ഭാര്യമാര്‍ക്ക് മുംബിലും മുട്ട് കുത്തിയിട്ടില്ല അങ്ങിനത്തെ ഭാര്യമാര്‍ എനിക്കുണ്ടായിട്ടുമില്ല കാരണം ഞാനാണ് അവരെ ഭരിക്കുന്നത്‌ അവര്‍ എന്നെയല്ല സ്വന്തം രക്തത്തെ ഉടപ്പറപ്പിനെ പുഛത്തോടെ അല്ലെങ്കില്‍ അര്‍ഹിക്കാത്ത അവജ്ഞതയോടെ കാണുന്ന അവര്‍ക്ക് വേണ്ടി നിങ്ങളുടെ വിക്തിമുദ്ര എന്തിന് പണയം വെക്കണം എല്ലാ ഭാര്യമാരും മുകളില്‍ സൂചിപ്പിച്ചവരെ പോലെയുള്ളവരാണൊന്നും ഞ്ഞാന്‍ പറയുന്നില്ല അങ്ങിനെയുള്ള ഒരാളായിരിന്നില്ല ബുഷ്‌റ അതായത് എനിക്ക് മുമ്പേ അറ പറ്റിയവള്‍ ഇവിടെ ജനിച്ച് അല്‍പായുസ്സില്‍ മരിച്ച ബന്ധത്തെ ഒരിറ്റു കണ്ണീരോടെ നേരുന്നു ആദരാഞ്ജലി അവള്‍ സ്നേഹ സ്പര്‍ഷിയായിരിന്നു, സാന്ത്വനമായരിന്നു,സംരക്ഷകയായിരിന്നും, എല്ലാറ്റിനും ഉപരി വഴി തെറ്റിനടന്ന എന്നെ നിയന്ദ്രിച്ചവളായിരിന്നും,കുടുമ്പ ഭദ്രത ഊട്ടിയുറപ്പിക്കാന്‍ കഴിവുള്ളവളായിരിന്നും.അവള്‍ അരങ്ങൊഴിഞ്ഞിട്ട് നാളെ ഒക്ടോബര്‍ 25 ആം തിയതിക്ക് നാല് വര്‍ഷമായി അവളുടെ ചില വരികള്‍ ഞ്ഞാന്‍ നാളെ പ്രസിദ്ദീകരിക്കുന്നതായിരിക്കും' ഞ്ഞാനിത് എഴുതുവാന്‍ കാരണം എന്‍റെ അബ്ദുല്‍ അസീസ്‌ അമ്മോന് ഞ്ഞാന്‍ പോലീസ് വേഷത്തിലുളള എന്‍റെ ഒരു ഫോട്ടോ വാഡ്സ് ആപിലൂടെ പോസ്റ്റിയത് അദ്ദേഹത്തിന് എങ്ങിനെയോ കിട്ടിയിരിന്നു അതിന് അദ്ദേഹം എഴുതിയ കമന്റ്റില്‍ ഒരു തിരുത്തല്‍ വാദിയുടെ ദൗത്യം ഉണ്ടായിരിന്നു. അത് കൊണ്ടാണ് ഈ പോസ്റ്റ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ഞാനൊരു അജ്ഞാത ദേശാടകനാണ് എന്‍റെ ദേശാടനത്തില്‍ പലതും തടഞ്ഞ് കിട്ടും അത് ഞ്ഞാന്‍ നിങ്ങള്ക്ക് വേണ്ടി സമര്‍പ്പിക്കും അതില്‍ ആശ്യമുണ്ടാകും ഗൌരവംമുണ്ടാകും പല പാഠങ്ങളും ഉണ്ടാകും നിങ്ങള്ക്ക് വേണമെങ്കില്‍ തിരസ്കരിക്കാം വിമര്‍ശിക്കാം അല്ലെങ്കില്‍ വിസ്മരിക്കപ്പെടാതെ അവിസ്മരിക്കാം ഞ്ഞാന്‍ പലവര്‍ക്കും പലതിനുംമുള്ള മറുവടി കൊടുത്ത് കൊണ്ട് തന്നെ എന്‍റെ ഈ ദേശാടനം തുടരും ഛേതനയറ്റ സരീരം ഊഴിയില്‍ മറയുന്നത് വരെ.